പര്യടനം റദ്ദാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍

@Getty
- Advertisement -

വേതന വിവാദത്തില്‍ ഒരു തീരുമാനം ഇതുവരെ എടുക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന സ്ഥിതിയില്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള എ ടീമിന്റെ പര്യടനം റദ്ദാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍(ACA).

ജൂണ്‍ 30നകം മേല്‍പ്പറഞ്ഞ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാകണം എന്ന് കളിക്കാരുടെ സംഘടന ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു സമവായത്തില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നപ്പോളാണ് കളിക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം.

ജൂലായ് 1 മുതല്‍ തൊഴിലരഹിതരായ 200ലധികം ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നാണ് എസിഎ അറിയിച്ചത്.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലേക്കും ഇതേ തീരുമാനം വ്യാപിക്കപ്പെടും എന്നാണ് കരുതുന്നത്. അതിനു മുമ്പ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങള്‍ക്ക് സമ്മതമായ ഒരു പുതിയ കരാര്‍ വ്യവസ്ഥകളുമായി എത്തിച്ചേരുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement