
ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവന്‍ സ്മിത്തിനും ഒരു വര്‍ഷത്തെയും കാമറൂണ്‍ ബാന്‍ക്രോഫ്ടിനു 9 മാസത്തെയും വിലക്ക് ഏര്പ്പെടുത്തിക ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരുടെ സംഘടന. ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത തീരുമാനം കുറയ്ക്കുന്നതിനെപ്പറ്റി കാര്യമായി തന്നെ പരിഗണിക്കണമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന് (എസിഎ) ആവശ്യപ്പെടുന്നത്.
നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുവാന്‍ ഡേവിഡ് വാര്‍ണര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വാര്‍ണറുടെ ലീഗല്‍ ടീം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial