
ബംഗ്ലാദേശ് പേസ് ബോളര്‍ മുസ്തഫിസുര്‍ റഹ്മാനിനു പകരം ടീമില്‍ ഇടം നേടി അബുള്‍ ഹസന്. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്കാണ് താരം എത്തുന്നത്. ജൂണ്‍ 1നു അബുള്‍ ഹസന് ഇന്ത്യയിലെത്തും. 2012ലാണ് അബുള്‍ ഹസന് അവസാനമായി ടി20 മത്സരം കളിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ബൗളിംഗ് പ്രകടനമാണ് താരത്തിനു ദേശീയ ടീമിലേക്ക് തിരികെ വരുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 3, 5, 7 തീയ്യതികളിലാണ് ഡെറാഡൂണില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന് പരമ്പര അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial