Picsart 24 10 14 12 40 46 406

തുടർച്ചയായ നാലാം മത്സരത്തിലും സെഞ്ച്വറി നേടി അഭിമന്യു ഈശ്വരൻ

രഞ്ജി ട്രോഫി ഓപ്പണറിൽ ഉത്തർപ്രദേശിനെതിരെ മികച്ച സെഞ്ചുറിയുമായി ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരൻ. 127 റൺസ് ആണ് അഭിമന്യു സ്കോർ ചെയ്തത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടാനുള്ള തൻ്റെ സാധ്യത ഈ സെഞ്ച്വറിയിലൂടെ അഭിമന്യു ശക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ അവസാന നാലു മത്സരങ്ങളിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ നാലാമത്തെ സെഞ്ച്വറിയാണിത്.

അഭിമന്യു ഈശ്വരൻ 7,500-ലധികം ഫസ്റ്റ് ക്ലാസ് റൺസ് ഇതിനകം നേടിയിട്ടുണ്ട്. ദുലീപ്, ഇറാനി ട്രോഫിയിലെ സെഞ്ചുറികൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനങ്ങൾ ആരാധകരുടെയും സെലക്ടർമാരുടെയും ശ്രദ്ധ ആകർഷിച്ചു.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഒന്നിലധികം തവണ ക്ഷണം ലഭിച്ചിട്ടും ഈശ്വരൻ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. 127*, 191, 116, എന്നിങ്ങനെ ആയിരുന്നു അവസാന മത്സരങ്ങളിലെ അഭിമന്യുവിന്റെ സെഞ്ച്വറികൾ.

Exit mobile version