
പാക്കിസ്ഥാന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുവാന്‍ ഒരുങ്ങി പാക്കിസ്ഥാന് മുന്‍ ഓള്റൗണ്ട്ര അബ്ദുള്‍ റസാഖ്. പിടിവി ടീമിനു വേണ്ടി താന്‍ ഈ വര്‍ഷം വീണ്ടും കളിക്കാനിറങ്ങുമെന്നാണ് 39 വയസ്സുകാരന് റസാഖ് അറിയിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിലും കളിച്ചിട്ടില്ലാത്ത താരമാണ് അബ്ദുള്‍ റസാഖ്.
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു വരികയാണ് അബ്ദുള്‍ റസാഖ്. താന്‍ ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായി ഫിറ്റാണെന്ന് അറിയിച്ച താരം ഈ പ്രായത്തില്‍ അന്താരാഷ്ട്ര ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെന്ന് റസാഖ് അറിയിച്ചു. പിടിവിയെ ഈ സീസണില്‍ താന്‍ തന്നെയാവും നയിക്കുക എന്നും റസാഖ് അറിയിച്ചു.
ഈ ആഭ്യന്തര സീസണിലെ പ്രകടനം തനിക്ക് അടുത്ത വര്‍ഷം പിഎസ്എല്‍ കളിക്കുവാനുള്ള അവസരം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റസാഖ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial