കോഹ്‍ലിയെ പിന്തള്ളി എബി ഡിവില്ലിയേഴ്സ് ഒന്നാമന്‍

- Advertisement -

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് എബി ഡിവില്ലിയേഴ്സ്. ബംഗ്ലാദേശിനെതിരെ നേടിയ 176 റണ്‍സാണ് കോഹ്‍ലിയെ മറികടന്ന് ഒന്നാം സ്ഥാനം പിടിച്ചെടുക്കുവാന്‍ എബിഡിയെ സഹായിച്ചത്. കോഹ്‍ലി രണ്ടാം സ്ഥാനത്തും ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. ശ്രീലങ്ക പരമ്പരയില്‍ മികച്ച ഫോമിലുള്ള ബാബര്‍ അസം നാലാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ക്വിന്റണ്‍ ഡിക്കോക്കാണ് അഞ്ചാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരെ മികച്ച ഫോമില്‍ ബാറ്റ് വീശിയിരുന്നു ഡിക്കോക്ക്.

രോഹിത് ശര്‍മ്മയാണ് ആദ്യ പത്തിനുള്ളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ജോ റൂട്ടിനു പിന്നിലായി ഏഴാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ. എംഎസ് ധോണി 12ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 14ാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement