Site icon Fanport

നമ്പർ ഫോറിൽ ഇന്ത്യ കോഹ്ലിയെ ഇറക്കണം എന്ന് ഡിവില്ലിയേഴ്സ്

വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യ വിരാട് കോഹ്ലിയെ നമ്പർ ഫോർ പൊസിഷനിൽ ഇറക്കണം എന്ന് ഇതിഹാസ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ നാലാം നമ്പർ ആയ ശ്രേയസ് അയ്യർ ഇപ്പോഴും പൂർണ്ണ മാച്ച് ഫിറ്റ്നസിൽ എത്തിയിട്ടില്ല എന്നതിനാൽ നാലാം നമ്പറിൽ ആരെ ഇറക്കും എന്ന ആശങ്കയിലാണ് ഇന്ത്യ.

Virat Kohli India Srilanka

“വിരാട് മികച്ച നാലാം നമ്പർ ആണെന്ന് എനിക്ക് തോന്നുന്നു, ഇന്നിംഗ്‌സ് ഒരുമിച്ച് നിലനിർത്താനും മധ്യനിരയിൽ ഏത് തരത്തിലുള്ള റോളും കളിക്കാനും അദ്ദേഹത്തിന് കഴിയും.” ഡിവില്ലിയേഴ്സ് പറഞ്ഞു.

“ആ വേഷം ചെയ്യാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ, ടീമിന് ആവശ്യമുള്ള ഏത് റോൾ ചെയ്യാനും നിങ്ങൾ തയ്യാറാകണം” ദക്ഷിണാഫ്രിക്കൻ താരം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

കോഹ്ലി മുമ്പ് 42 മത്സരങ്ങളിൽ നമ്പർ 4ൽ ഇറങ്ങിയിട്ടുണ്ട്. 55.21 എന്ന മികച്ച ശരാശരിയിൽ ഏഴ് സെഞ്ച്വറികളോടെ 1767 റൺസ് നേടി ആ സ്ഥാനത്ത് കോഹ്ലിക്ക് നല്ല റെക്കോർഡ് ആണ് ഉള്ളത്‌.

Exit mobile version