അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി എബി ഡി വില്ലിയേഴ്സ്, സ്മിത്ത് തന്നെ റാങ്കിംഗില്‍ മുന്നില്‍

- Advertisement -

ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി എബി ഡി വില്ലിയേഴ്സ്. പോര്‍ട്ട് എലിസബത്തില്‍ നേടിയ 126*, 28 റണ്‍സുകളുടെ പിന്‍ബലത്തില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 7ാം സ്ഥാനത്താണ് ഇപ്പോള്‍ എബി ഡി വില്ലിയേഴ്സ്. ഹാഷിം അംല ഒരു സ്ഥാനം മെച്ചപ്പെടുത്തി 9ാം സ്ഥാനം നേടി. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് പട്ടികയില്‍ ഒന്നാമന്‍.

912 പോയിന്റുമായി വിരാട് കോഹ്‍ലിയാണ് രണ്ടാം സ്ഥാനത്ത്. ഡര്‍ബനിലെ പ്രകടനത്തിനു 947 പോയിന്റ് വരെ ലഭിച്ച സ്മിത്തിനു നാല് പോയിന്റുകള്‍ നഷ്ടമായെങ്കിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement