എബിഡി മാന്‍ ഓഫ് ദി മാച്ച്, സൗത്താഫ്രിക്കയ്ക്കെതിരെ തകര്‍ന്ന് ന്യൂസിലാണ്ട്

- Advertisement -

വെല്ലിങ്ടണിലെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. 159 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ന്യൂസിലാണ്ടിനെ തകര്‍ത്തത്. എബിഡി, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരുടെ അര്‍ദ്ധ ശതകത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 271 റണ്‍സ് നേടുകയായിരുന്നു. ന്യൂസിലാണ്ട് 112 റണ്‍സിനു ഓള്‍ഔട്ട് ആയി. 9000 റണ്‍സ് വേഗത്തില്‍ കടക്കുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടം ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഡിക്കോക്ക്(68), ഫാഫ് ഡ്യുപ്ലെസിസ്(36), ഡിവില്ലിയേഴ്സ്(85), വെയിന്‍ പാര്‍ണല്‍(35) എന്നിവരുടെ ബാറ്റിംഗ് മികവാണ് മികച്ച സ്കോറിലേക്ക് കൊണ്ടെത്തിച്ചത്. 8 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ അവര്‍ നേടിയത്. കോളിന്‍ ഡി ഗ്രാന്‍ഡോം രണ്ട് വിക്കറ്റ് നേട്ടവുമായി ന്യൂസിലാണ്ട് ബൗളിംഗ് നിരയില്‍ മികച്ചു നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 32.2 ഓവറില്‍ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 34 റണ്‍സുമായി കോളിന്‍ ഗ്രാന്‍ഡോം പുറത്താകാതെ നിന്നു. ഗ്രാന്‍ഡോം തന്നെയാണ് ന്യൂസിലാണ്ട് ടോപ് സ്കോററും. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയിന്‍ പെട്ടോറിയസ് മൂന്ന് വിക്കറ്റും, കാഗിസോ റബാഡ, വെയിന്‍ പാര്‍ണെല്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റുമായി പട്ടികയില്‍ ഇടം നേടി.

Advertisement