അയര്‍ലണ്ട് ഓള്‍ഔട്ട്, പാക്കിസ്ഥാനു ജയം 160 റണ്‍സ് അകലെ

- Advertisement -

മുഹമ്മദ് അബ്ബാസിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ അയര്‍ലണ്ടിനെ 159 റണ്‍സ് ലീഡിനു പുറത്താക്കി പാക്കിസ്ഥാന്‍. പത്തില്‍ താഴെ ഓവറുകള്‍ക്കുള്ളില്‍ അഞ്ചാം ദിവസം അയര്‍ലണ്ടിനെ ഓള്‍ൗട്ട് ആക്കുവാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധ്യമാകുകയായിരുന്നു. മത്സരത്തില്‍ 9 വിക്കറ്റാണ് മുഹമ്മദ് അബ്ബാസിന്റെ നേട്ടം.

319/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അയര്‍ലണ്ട് 20 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 118 റണ്‍സ് നേടിയ കെവിന്‍ ഒ ബ്രൈനേ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ ഏറെ വൈകാതെ അയര്‍ലണ്ടിനെ 339 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

മുഹമ്മദ് അബ്ബാസിനു പുറമേ മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാന്‍ ഒരു വിക്കറ്റും സന്ദര്‍ശകര്‍ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement