Site icon Fanport

“ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചുവരാൻ എബി ഡിവില്ലേഴ്‌സ് തയ്യാറായിരുന്നു”

2018ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച എബി ഡിവില്ലേഴ്‌സ് ഈ വർഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിന് കളിക്കാൻ തയ്യാറായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡി കോക്ക്. എന്നാൽ നിലവിൽ കൊറോണ വൈറസ് മൂലം ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ താരത്തിന്റെ ദക്ഷിണാഫ്രിക്കൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വെല്ലുവിളിയാവുമെന്നും ഡി കോക്ക് പറഞ്ഞു.

താൻ വീണ്ടും എബി ഡിവില്ലേഴ്സിന്റെ കൂടെ കളിക്കാൻ ആഗ്രഹിചിരുന്നെന്നും ലോകത്തിലെ ഏതൊരു ടീമും എബി ഡിവില്ലേഴ്‌സിനെ പോലെയൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നെന്നും ഡി കോക്ക് പറഞ്ഞു. എന്നാൽ നിലവിൽ ടി20 ലോകകപ്പ് മാറ്റിവെച്ച ഘട്ടത്തിൽ താരത്തിന്റെ തിരിച്ചുവരവ് എന്താവുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു. നേരത്തെ ടി20 ലോകകപ്പിന് മുൻപുള്ള ദക്ഷിണാഫ്രിക്കയുടെ ഏതെങ്കിലും ഒരു പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചു വരാനായിരുന്നു എബി ഡിവില്ലേഴ്സിന്റെ ശ്രമമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Exit mobile version