ടെസ്റ്റിലേക്ക് ഡിവില്ലിയേഴ്സ് മടങ്ങിയെത്തുന്നു, ആദ്യം സിംബാബ്‍വേയ്ക്കെതിരെ പരിശീലന മത്സരം

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ സന്നാഹ മത്സരത്തില്‍ പങ്കെടുത്ത് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവിനു എബി ഡിവില്ലിയേഴ്സ് തയ്യാറെടുക്കുന്നു. സിംബാബ്‍വേയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 26നു ബോക്സിംഗ് ഡേയിലാണ് ആരംഭിക്കുന്നത്. അതിനു മുമ്പ് സിംബാബ്‍വേ ദക്ഷിണാഫ്രിക്കയുട ഇന്‍വിറ്റേഷന്‍ 11മായി ത്രിദിന സന്നാഹ മത്സരത്തില്‍ ഇറങ്ങുന്നുണ്ട്. ഡിസംബര്‍ 20 മുതല്‍ 22 വരെയാണ് മത്സരം. അതില്‍ ഡിവില്ലിയേഴ്സ് പങ്കെടുക്കുവാന്‍ സാധ്യത ഏറെയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഡിവില്ലിയേഴ്സ് അവസാനമായി ടെസ്റ്റ് കളിച്ചത്. പരിക്ക് മൂലം ന്യൂസിലാണ്ട്, ഓസ്ട്രേലിയ പരമ്പരകളില്‍ നിന്ന് താരം പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ 2017ല്‍ ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കുവാന്‍ താരം തീരുമാനിച്ചു. ടെസ്റ്റില്‍ നിന്ന് എബിഡി ഉടന്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍ സജീവമായി നിന്നുവെങ്കിലും ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഏകദിന ക്യാപ്റ്റന്‍സി ഒഴിഞ്ഞ് മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുവാന്‍ താരം തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement