ഇന്ത്യയുടെ പുതിയ ജൂനിയര്‍ സെലക്ടര്‍ എത്തി

വെങ്കിടേഷ് പ്രസാദ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ബൗളിംഗ് പരിശീലകനായി ചേര്‍ന്നതിനാല്‍ വന്ന ഇന്ത്യന്‍ ജൂനിയര്‍ സെലക്ടര്‍ ഒഴിവിലേക്ക് പുതിയ ആളെത്തി. മുന്‍ ഇന്ത്യന്‍ ഓഫ്‍സ്പിന്നറും ഓള്‍റൗണ്ടറുമായ ആശിഷ് കപൂര്‍ ആണ് കമ്മിറ്റിയിലെ മൂന്നാം അംഗമായി ചുമതലയേറ്റത്. ഗ്യാനേന്ദ്ര പാണ്ഡേ, രാകേഷ് പരീഖ് എന്നിവരാണ് മറ്റു അംഗങ്ങള്‍.

കപൂര്‍ ഇന്ത്യയ്ക്കായി 4 ടെസ്റ്റിലും 17 ഏകദിനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ എട്ട് വിക്കറ്റും ഏകദിനത്തില്‍ ആറ് വിക്കറ്റുമാണ് താരത്തിന്റെ നേട്ടം. 2016ല്‍ ജൂനിയര്‍ സെലക്ടര്‍മാരുടെ അഞ്ചംഗ പാനലില്‍ കപൂര്‍ അംഗമായിരുന്നുവെങ്കിലും പിന്നീട് ലോധ കമ്മീഷന്റെ ആവശ്യപ്രകാരം കമ്മിറ്റിയിലെ അംഗത്വം മൂന്നാക്കി ചുരുക്കിയപ്പോള്‍ പുറത്ത് പോകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദങ്ങള്‍ക്ക് വിട, മുഹമ്മദ് ഷമി ഡല്‍ഹി പരിശീലന ക്യാമ്പിലെത്തി
Next articleപയ്യന്നൂർ സെവൻസ് ശബാബ് പയ്യന്നൂരിന് വിജയം