Aaronfinch

ആരോൺ ഫിഞ്ച് ഏകദിനങ്ങളിൽ നിന്ന് റിട്ടയര്‍മെന്റ് നാളെ പ്രഖ്യാപിക്കുമെന്ന് സൂചന

ആരോൺ ഫിഞ്ച് ഏകദിനങ്ങളിൽ നിന്ന് നാളെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുമെന്ന് സൂചന. താരത്തിന് ഏകദിനത്തിൽ റൺസ് കണ്ടെത്തുവാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിന്‍ പരിമിത ഓവര്‍ നായകന്‍ തന്റെ ഏകദിനത്തിലെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുവാന്‍ പോകുന്നത്.

ജൂണിൽ ശ്രീലങ്കയ്ക്കെതിരെ 62 റൺസ് നേടിയ ശേഷം താരത്തിന്റെ ഏകദിനത്തിലെ ശരാശരി 3.7 റൺസായിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വേ, ന്യൂസിലാണ്ട് എന്നിവരുമായുള്ള പരമ്പരയിൽ ആരോൺ ഫിഞ്ചിന്റെ മോശം ഫോം തുടരുകയായിരുന്നു.

Exit mobile version