Site icon Fanport

9 വിക്കറ്റ് വിജയവുമായി ന്യൂസിലൻഡ്

പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡ് 9 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ഇതോടെ പരമ്പര 1-1 ന് സമനിലയിലാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്ക 19 ഓവറിൽ 141 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ.ധനഞ്ജയ ഡി സിൽവയും കുശാൽ പെരേരയുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാ ആയത്. ധനഞ്ചയ 37 റൺസും കുശാൽ 35 റൺസും നേടിയിരുന്നു.

ന്യൂസിലൻഡ്

26 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മിൽനെയാണ് ന്യൂസിലൻഡിനായി മികച്ച ബൗളിംഗുമായി തിളങ്ങിയറ്റ്ഗ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വെറും 14.4 ഓവറിൽ ലക്ഷ്യം കണ്ടു, ടിം സീഫെർട്ട് 43 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. ചാഡ് ബൗസും 15 പന്തിൽ 31 റൺസിന്റെ നിർണായക ഇന്നിംഗ്‌സ് കളിച്ചു. വിക്കറ്റ് വീഴ്ത്താൻ ശ്രീലങ്കൻ ബൗളർമാർ പാടുപെട്ടു, കസുൻ രജിത മാത്രമാണ് ഒരു വിക്കറ്റ് നേടിയത്.

Exit mobile version