650 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പേസ് ബൗളർ ആയി ആൻഡേഴ്സൺ

ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് എടുക്കുന്ന ആദ്യ പേസ് ബൗളർ ആയി മാറി. ഇന്ന് ന്യൂസിലൻഡിനെതിരെ വിക്കറ്റ് നേടിയതോടെ ആണ് ആൻഡേഴ്സൺ 650 വിക്കറ്റിൽ എത്തിയത്. 171 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ.

800 വിക്കറ്റ് എടുത്ത മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് എടുത്ത ഷെയ്ൻ വോൺ എന്നിവരാണ് ആൻഡേഴ്സണ് മുന്നിൽ ഉള്ളത്. 31 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ആൻഡേഴ്സൺ 3 തവണ 10 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 26 ആണ് ആൻഡേഴ്സന്റെ ബൗളിംഗ് ശരാശരി.

Exit mobile version