കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തും, അഭിമാനം കൊള്ളുന്നു:ഓയിന്‍ മോര്‍ഗന്‍

- Advertisement -

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഓസ്ട്രേലിയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പുരുഷ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍ നേടിയ ടീമില്‍ നിര്‍ണ്ണായകമായ പ്രകടനമാണ് ഇന്നലെ മോര്‍ഗനും പുറത്തെടുത്ത്. 30 പന്തില്‍ നിന്ന് 67 റണ്‍സാണ് മോര്‍ഗന്‍ നേടിയത്.

ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമാണെന്നാണ് ഇംഗ്ലണ്ടിന്റെ മികവിനെക്കുറിച്ച് മോര്‍ഗന്‍ വാചാലനായത്. അതില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നുവെന്നും താരം പറഞ്ഞു. ഹെയില്‍സ്, ബൈര്‍സ്റ്റോ, റോയ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനു ഇന്നലെ മികവ് പുലര്‍ത്തുവാനുള്ള അവസരം നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement