Site icon Fanport

നാലാം ടെസ്റ്റ് സമനിലയിലേക്ക്? ആദ്യ സെഷനിൽ വീണത് ഒരു വിക്കറ്റ് മാത്രം

ബോർഡ് ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് സമനിലയിലേക്ക് എന്ന് സൂചന. അവസാന ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 73-1 എന്ന നിലയിലാണ്. ഓസ്ട്രേലിയക്ക് നൈറ്റ് വാച്ച്മാനായി വന്ന മാത്യു കുൻഹ്മാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അശ്വിൻ ആ വിക്കറ്റ് നേടിയത്. ഓസ്ട്രേലിയ ഇപ്പോൾ ഇന്ത്യക്ക് 18 റൺസ് പിറകിലാണ്. രണ്ടാം സെഷനിലും വിക്കറ്റുകൾ വീണില്ല എങ്കിൽ കളി സമനിലയായി പ്രഖ്യാപിക്കാൻ ആണ് സാധ്യത.

ടെസ്റ്റ് 23 03 13 11 39 29 759

96 പന്തിൽ നിന്ന് 45 റൺസുമായി ട്രാവിസ് ഹെഡും 85 പന്തിൽ നിന്ന് 22 റൺസുമായി ലബുഷാനെയും ആണ് ക്രീസിൽ ഉള്ളത്. പരിക്ക് കാരണം ശ്രേയസ് അയ്യർ ഇന്ന് ഫീൽഡ് ചെയ്യാൻ ഇറങ്ങിയില്ല.

Exit mobile version