രോഹിത്തും കോഹ്‍ലിയും സ്വന്തമാക്കിയത് ലോക റെക്കോര്‍ഡ്

- Advertisement -

ന്യൂസിലാണ്ടിനെതിരെ കാന്‍പൂരില്‍ ഇന്ത്യയുടെ നായകനും ഉപനായകനും കൂടി ഇന്ന് അടിച്ചു കൂട്ടിയത് 230 റണ്‍സാണ്. ഈ നേട്ടത്തിനിടയില്‍ അവര്‍ മറ്റൊരു റെക്കോര്‍ഡിനു കൂടി അര്‍ഹരായി. ഏകദിനങ്ങളില്‍ ഏറ്റവുമധികം തവണ 200ലധികം റണ്‍സ് നേടുന്ന കൂട്ടുകെട്ട് ഇനി രോഹിത്തിന്റെയും വിരാടിന്റെയും പേരില്‍. സച്ചിന്‍-സൗരവ്, ഗംഭീര്‍-കോഹ്‍ലി, ഉപുല്‍ തരംഗ-മഹേല ജയവര്‍ദ്ധനേ എന്നിവരുടെ മൂന്ന് കൂട്ടുകെട്ടുകള്‍ എന്ന റെക്കോര്‍ഡാണ് ഇന്ന് കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് മറികടന്നത്. ഇന്നത്തെ കൂട്ടുകെട്ട് ഇരുവരുടെയും നാലാം തവണത്തെ നേട്ടമായിരുന്നു ഇത്.

ഇന്നത്തെ ഇന്നിംഗ്സോടു കൂടി വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും 2017ല്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളായി മാറിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement