പന്തും ശ്രേയസ് അയ്യരും തിളങ്ങി, വെസ്റ്റിൻഡീസിന് 288 റൺസ് വിജയ ലക്ഷ്യം

വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എടുത്തു. കോഹ്ലിയും രാഹുലും നിറം മങ്ങിയ മത്സരത്തിൽ റിഷബ് പന്തിന്റെയും ശ്രേയസ് അയ്യറിന്റെയും മികവിലാണ് മെച്ചപ്പെട്ട സ്കോറിൽ എത്തിയത്. ശ്രേയസ് അയ്യർ 70 റൺസും പന്ത് 71 റൺസുമാണ് എടുത്തത്. 88 പന്തിൽ നിന്നായിരുന്നു ശ്രേയസിന്റെ 70 റൺസ്.

69 പന്തുകൾ നേരിട്ട പന്ത് ഏഴു ഫോറും ഒഎഉ സിക്സറും അടിച്ചാണ് 71 റൺസിൽ എത്തിയത്. കോഹ്ലി 4 റൺസും, രാഹുൽ 6 റൺസും മാത്രമാണ് എടുത്തത്. 56 പന്തിൽ 36 റൺസ് എടുത്ത രോഹിതിനും പതിവ് താളം കണ്ടെത്താൻ ആയില്ല. അവസാന ഓവറുകളിൽ കേദർ ജാഥവ് (35 പന്തിൽ 40), ജഡേജ ( 21 പന്തിൽ 21) എന്നിവർ നടത്തിയ പ്രകടനങ്ങളാണ് ഇന്ത്യയെ ഈ സ്കോറിൽ എങ്കിലും എത്തിച്ചത്.

വെസ്റ്റിൻഡീസിനു വേണ്ടി കോട്രൽ, ജോസഫ്, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version