Site icon Fanport

37 സിക്സുകൾ, പിറന്നത് മറ്റൊരു ലോക റെക്കോർഡ്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം സിക്സടികളുടെ മൂന്ന് റെക്കോർഡുകളാണ് തകർത്തത്. ഈ കളിയിൽ ആകെ നാലു ഇന്നിങ്സുകളിലായി പിറന്നത് 37 സിക്സുകളാണ്. ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡ് ഈ മത്സരത്തിനായി. 2014ൽ നടന്ന പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിനായിരുന്നു ഇതിനു മുമ്പ് സിക്സിന്റെ റെക്കോർഡ്. ആ കളിയിൽ 35 സിക്സുകളായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യ വിജയിച്ച ഈ ടെസ്റ്റ് മത്സരത്തിൽ പിറന്ന 37 സിക്സുകളിൽ 27 സിക്സുകളും ഇന്ത്യ ആണ് അടിച്ചത്. ദക്ഷിണാഫ്രിക്ക 10 സിക്സുകളും നേടി. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന ടീമായി ഇന്ത്യൻ ടീം 27 സിക്സുകളോടെ മാറിയിരുന്നു. ഏറ്റവും കൂടുതൽ സിക്സടിക്കുന്ന താരമായി 13 സിക്സുകൾ അടിച്ച രോഹിതും മാറിയിരുന്നു.

Exit mobile version