Rishabh Pant

36 പന്തിൽ ഫിഫ്റ്റി, റിഷഭ് പന്ത് പുതിയ റെക്കോർഡ് കുറിച്ചു

മുംബൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിനെതിരെ 36 പന്തിൽ ഫിഫ്റ്റി നേടിയ ഋഷഭ് പന്ത് മറ്റൊരു റെക്കോർഡ് കൂടി തകർത്തു. ന്യൂസിലൻഡിന് എതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റി ആണിത്. പരമ്പരയിൽ നേരത്തെ യശസ്വി ജയ്‌സ്വാളിൻ്റെ പേരിലുള്ള 41 പന്തിൽ ഫിഫ്റ്റി റെക്കോർഡാണ് പന്ത് മറികടന്നത്.

ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന്, പന്ത് ഇന്ത്യയെ ലീഡിന് അടുത്ത് എത്തിക്കാൻ പന്തിനായി. പന്തിൻ്റെ ഇന്നിംഗ്‌സിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടുന്നു.

ഇതിനകം തന്നെ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് ഫിഫ്റ്റിയുടെ റെക്കോർഡ് പന്തിന്റെ പേരിലാണ്. 2022 ൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ നിന്ന് പന്ത് ഫിഫ്റ്റി അടിച്ചിരുന്നു.

Exit mobile version