300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി മോണേ മോര്‍ക്കല്‍

ടെസ്റ്റില്‍ 300 വിക്കറ്റുകളുമായി മോണേ മോര്‍ക്കല്‍. ന്യൂലാന്‍ഡ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ടോപ് ഓര്‍ഡറിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മോര്‍ക്കല്‍ ഈ നേട്ടം കൊയ്തത്. 26 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ടെസ്റ്റിലെ മോര്‍ക്കലിന്റെ 300ാം വിക്കറ്റ്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ബൗളറാണ് മോണേ മോര്‍ക്കല്‍.

ഷോണ്‍ പൊള്ളോക്ക് (421), ഡെയില്‍ സ്റ്റെയിന്‍(419) മകായ എന്റിനി (390), അലന്‍ ഡൊണാള്‍ഡ്(330) എന്നിവരാണ് മറ്റു നാല് താരങ്ങള്‍. ഈ പരമ്പരയോടെ വിരമിക്കല്‍ തീരുമാനം അറിയിച്ച മോണേ മോര്‍ക്കലിന്റെ അവസാന ടെസ്റ്റാണ് ന്യൂലാന്‍ഡ്സിലേതെന്ന ശക്തമായ അഭ്യൂഹങ്ങള്‍ ക്രിക്കറ്റിംഗ് ലോകത്ത് നിന്ന് പുറത്ത് വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപകുതി ടീം പവലിയനിലേക്ക് മടങ്ങി, ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച
Next articleതമീം ഇക്ബാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിക്കില്ല