മൂന്ന് അരങ്ങേറ്റക്കാരുമായി ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും, കാഗിസോ റബാഡ മടങ്ങിയെത്തുന്നു

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്ന് അരങ്ങേറ്റക്കാര്‍ക്ക് അവസരം നല്‍കുന്നുണ്ട്. ടോം വെസ്റ്റ്‍ലി, ദാവീദ് മലന്‍, ടോബി റോളണ്ട്-ജോണ്‍സ് എന്നിവരാണ് കന്നി ടെസ്റ്റിനിറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ ടെസ്റ്റ് കളിച്ചതില്‍ നിന്ന് ഒരു മാറ്റമാണുള്ളത്. ഒരു മത്സരത്തിലെ വിലക്കിനു ശേഷം കാഗിസോ റബാഡ ടീമിലേക്ക് മടങ്ങിയത്തുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial