Site icon Fanport

ബംഗ്ലാദേശിനെ 233ന് എറിഞ്ഞിട്ട് ഇന്ത്യൻ ബൗളേഴ്സ്

കാൺപൂരിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് നാലാം ദിനം രണ്ടാം സെഷനിൽ ബംഗ്ലാദേശ് ഓളൗട്ട് ആയി. ആകെ 233 റൺസ് ആണ് അവർ എടുത്തത്. ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് 205-6 എന്ന നിലയിൽ ആയിരുന്ന ബംഗ്ലാദേശ് അതിനു ശേഷം തകർന്നടിയുക ആയിരുന്നു.

Picsart 24 09 30 12 09 09 322

രാവിലെ 11 റൺസ് എടുത്ത മുഷ്ഫഖി റഹ്മാനെ ബുമ്ര ബൗൾഡ് ആക്കിയപ്പോൾ ലിറ്റൺ ദാസിനെ (13) സിറാജും ഷാകിബിനെ (9) അശ്വിനും പുറത്താക്കി. രോഹിത് ശർമ്മയുടെയും സിറാജിന്റെ മനോഹരമായ ക്യാച്ചുകളാണ് ഈ വിക്കറ്റുകളായി മാറിയത്.

ലഞ്ചിന് ശേഷം 20 റൺസ് എടുത്ത മെഹ്ഫിയെ ബുമ്ര പുറത്താക്കി. തൈജുൽ ഇസ്ലാമും (5) ബുമ്രയുടെ പന്തിൽ പുറത്തായി. ഹസൻ മഹ്മുദിനെ (1) സിറാജും പുറത്താക്കി. ജഡേജ ഖാലിദ് മഹ്മെദിനെയും പുറത്താക്കി.

107 റൺസുമായി മൊമിനുൾ ഹഖ് ക്രീസിൽ പുറത്താകാതെ നിന്നു. ഇന്ത്യക്ക് ആയി ബുമ്ര 3 വിക്കറ്റും സിറാജ്, അശ്വിൻ, ആകാശ് ദീപ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version