2019ലെ സസ്‌പെൻഷൻ തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണമായെന്ന് കെ.എൽ രാഹുൽ

- Advertisement -

ടെലിവിഷൻ പരിപാടിക്കിടെ സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് ബി.സി.സി.ഐ വിലക്കിയത് തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണമായെന്ന് ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഈ സംഭവം ക്രിക്കറ്റിനെ കുറിച്ചുള്ള തന്റെ ചിന്തയെ തന്നെ മാറ്റിയെന്നും ഇത് തന്റെ പ്രകടനം മെച്ചപ്പെടാൻ കാരണമായെന്നും കെ.എൽ രാഹുൽ പറഞ്ഞു.

കോഫീ വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യായോടൊപ്പം പങ്കെടുക്കവേ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് അന്ന് കെ.എൽ രാഹുലിന് വിലക്ക് ഏർപ്പെടുത്തിയത്.  ആ സമയത്ത് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി കളിക്കാൻ താൻ ശ്രമിച്ചെന്നും എന്നാൽ അത് വിജയിച്ചില്ലെന്നും കെ.എൽ രാഹുൽ പറഞ്ഞു.

തുടർന്ന് എന്ത് തന്നെ സംഭവിച്ചാലും ടീം തന്നോട് എന്താണോ ആവശ്യപെടുന്നത് അത് ചെയ്യാൻ താൻ തീരുമാനം എടുത്തെന്നും ഇതാണ് തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണമെന്നും കെ.എൽ രാഹുൽ പറഞ്ഞു. ഒരു ക്രിക്കറ്റെർ എന്ന നിലയിൽ കരിയർ വളരെ ചെറുതാണെന്ന് താൻ മനസ്സിലാക്കിയെന്നും അത്കൊണ്ട് തന്നെ ടീമിന് വേണ്ടി കളിക്കുന്ന ഒരു താരമാവാൻ താൻ ശ്രമം നടത്തിയെന്നും കെ.എൽ രാഹുൽ പറഞ്ഞു.

Advertisement