
ശ്രീലങ്കയുടെ 2011 ലോകകപ്പ് ഫൈനല്‍ തോല്‍വി അന്വേഷണ വിധേയമാക്കേണ്ടതെന്ന് മുന്‍ ക്യാപ്റ്റന്‍ അര്‍ജ്ജുന രണതുംഗ. കുമാര്‍ സംഗക്കാരയുമായുള്ള വാക്പോരാട്ടത്തിലാണ് രണതുംഗ ഈ ആവശ്യമുന്നയിച്ചത്. നേരത്തെ രണതുംഗ സംഗക്കാരയെയും മഹേല ജയവര്‍ദ്ധനയെയും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു എന്നാരോപിച്ചിരുന്നു. ഇന്നത്തെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അവസ്ഥയ്ക്ക് ഇരുവരുടെയും ഈ ചെയ്തികളാണ് കാരണമെന്നാരോപിച്ച രണതുംഗയ്ക്ക് സംഗക്കാര മറുപടി നല്‍കിയതാണ് താരത്തെ ചൊടിപ്പിച്ചത്.
ഇരു താരങ്ങളും തങ്ങളുടെ ബാറ്റിംഗ് പൊസിഷനില്‍ നിന്ന് താഴേക്കിറങ്ങാന്‍ കൂട്ടാക്കാതെ യുവതാരങ്ങള്‍ക്ക് അവസരം നിഷേധിക്കുകയാണെന്ന രണതുംഗയുടെ മറുപടിയ്ക്ക് സംഗക്കാര താന്‍ വിവിധ പൊസിഷനുകളില്‍ ബാറ്റിംഗിനിറങ്ങിയിട്ടുണ്ടെന്നും രണതുംഗ കാര്യങ്ങള്‍ മനസ്സിലാക്കാതെ പുലമ്പുകയാണെന്നും പറഞ്ഞു. ഇതിനു മറുപടിയായാണ് രണതുംഗ പുതിയ വിവാദവുമായി എത്തിയിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial