Site icon Fanport

18 വിക്കറ്റുകള്‍ വീണ മൂന്നാം ദിവസം, സെഞ്ചൂറിയണിൽ ഇന്ത്യയ്ക്ക് മേൽക്കൈ

സെഞ്ചൂറിയൺ ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ കവര്‍ന്നുവെങ്കിലും മൂന്നാം ദിവസം ബൗളര്‍മാരുടെ ദിനം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ ഏഴ് വിക്കറ്റും ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിലെ പത്ത് വിക്കറ്റും വീണ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 16/1 എന്ന നിലയിലാണ്.

4 റൺസ് നേടിയ മയാംഗിനെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് മത്സരത്തിൽ 146 റൺസ് ലീഡുണ്ട്.

കെഎൽ രാഹുലും(5*) ശര്‍ദ്ധുൽ താക്കൂറും(4*) ആണ് ക്രീസിലുള്ളത്. നേരത്തെ മുഹമ്മദ് ഷമി 5 വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 197 റൺസിന് പുറത്താക്കി 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയായിരുന്നു.

Exit mobile version