കോഹ്‍ലിയ്ക്ക് മധുരപ്പതിനേഴ്, ശ്രീങ്കയ്ക്ക് ജയിക്കാന്‍ 550

- Advertisement -

ഇന്ത്യയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ 550 റണ്‍സ് പിന്തുടരുന്ന ശ്രീലങ്ക ഉച്ച ഭക്ഷണ സമയത്ത് 85/2 എന്ന നിലയില്‍. വിരാട് കോഹ്‍ലി തന്റെ പതിനേഴാം ശതകം തികച്ച ഉടനെ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യിക്കുകയായിരുന്നു. 240 റണ്‍സ് രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടിയ ഇന്ത്യയ്ക്ക് വേണ്ടി കോഹ്‍ലി 103 റണ്‍സും രഹാനെ 23 റണ്‍സുമായി പുറത്താകാതെ നിന്നു.

550 റണ്‍സ് വിജയ ലക്ഷ്യം തേി ഇറങ്ങിയ ലങ്കയ്ക്ക് മൂന്നാം ഓവറില്‍ ആദ്യ പ്രഹരം ഏറ്റു. മുഹമ്മദ് ഷമി ഉപുല്‍ തരംഗയെ(10) ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. രണ്ട് ഓവറുകള്‍ക്ക് ശേഷം ധനുഷ്ക ഗുണതിലകയെ പുറത്താക്കി ഉമേഷ് യാദവ് രണ്ടാം ലങ്കന്‍ വിക്കറ്റ് വീഴ്ത്തി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ക്രീസില്‍ ദിമുത് കരുണാരത്നേ(44*), കുശല്‍ മെന്‍ഡിസ്(24*) എന്നിവരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement