Picsart 24 01 14 10 24 23 542

150 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരമാകാൻ രോഹിത് ശർമ്മ

തന്റെ ക്രിക്കറ്റ് റെക്കോർഡ് ബുക്കിൽ രോഹിത് ശർമ്മ ഇന്ന് ഒരു റെക്കോർഡ് കൂടെ എഴുതൊ ചേർക്കും. ഇന്ന് തന്റെ 150-ാം ടി 20 അന്താരാഷ്ട്ര മത്സരം കളിക്കാൻ രോഹിത് ഒരുങ്ങുമ്പോൾ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കുന്നതിന്റെ വക്കിലാണ് അദ്ദേഹം. ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ, 150 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ എന്ന ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരമായി രോഹിത് മാറും.

കഴിഞ്ഞ ദിവസം 100 അന്താരാഷ്ട്ര ടി20 വിജയങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായി രോഹിത് മാറിയിരുന്നു. ‘ഹിറ്റ്മാൻ’ എന്നറിയപ്പെടുന്ന ശർമ്മ, 30.58 ശരാശരിയിൽ 3853 റൺസ് ഇതുവരെ ടി20യിൽ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ നാല് സെഞ്ചുറികളും 29 അർധസെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി. ഇന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് പരമ്പര സ്വന്തമാക്കുക കൂടിയാകും രോഹിതിന്റെ ലക്ഷ്യം.

Exit mobile version