Site icon Fanport

ഇന്ത്യയുടെ 3 വിക്കറ്റുകൾ നഷ്ടം, ജയിക്കാൻ 136 റൺസ് കൂടെ

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്നു. മത്സരം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 95-3 എന്ന നിലയിൽ ആണ്. ഇനിയും ഇന്ത്യക്ക് വിജയിക്കാൻ 136 റൺസ് കൂടിയാണ് വേണ്ടത്. ഇപ്പോൾ 17 റൺസുമായി അക്സർ പട്ടേലും 21 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യ 24 01 28 11 35 02 029

39 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 15 റൺസ് എടുത്ത യശസ്വി ജയ്സ്വാൾ, റൺ ഒന്നും എടുക്കാതെ ഗിൽ എന്നിവരാണ് കളം വിട്ടത്. ടോം ഹാർട്ലിയാണ് മൂന്ന് വിക്കറ്റുകളും നേടിയത്. ഇന്ന് അവസാന സെഷനിൽ വിജയം പൂർത്തിയാക്കാൻ ആകും എന്നാകും ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇന്ന് ആദ്യ സെഷനിൽ ഇംഗ്ലണ്ട് ഓളൗട്ട് ആയിരുന്നു. ഒലി പോപിന്റെ മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 420 റൺസ് ആണ് എടുത്തത്. 230 റൺസിന്റെ ലീഡ് അവർ നേടി. ഒലി പോപ്പ് 196 റൺസ് എടുത്താണ് പുറത്തായത്. 278 പന്തിൽ നിന്നാണ് താരം 196 റൺസ് എടുത്തത്. 27 ഫോർ താരം നേടി.

ഇന്ത്യ 24 01 27 16 30 37 095

ഇന്ത്യക്ക് ആയി ജസ്പ്രിത് ബുമ്ര 4 വിക്കറ്റുകൾ നേടി തിളങ്ങി. അശ്വിൻ 3 വിക്കറ്റും ജഡേജ രണ്ട് വിക്കയും ജഡേജ ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ 163-5 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. അവിടെ നിന്നാണ് അവർ ഇത്ര മികച്ച സ്കോറിലേക്ക് എത്തിയത്.

Exit mobile version