Picsart 24 10 26 20 47 16 106

12 വർഷത്തിൽ ഒരിക്കൽ ഒക്കെ തോൽക്കാം എന്ന് രോഹിത് ശർമ്മ

ഹോം ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ 12 വർഷത്തെ അപരാജിത കുതിപ്പ് ന്യൂസിലൻഡിന് മുന്നിൽ അവസാനിച്ചിരുന്നു. ഈ മത്സര ശേഷം രോഹിത് ശർമ്മ നടത്തിയ പ്രതികരണം ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്. “ഞങ്ങൾ 2 മത്സരങ്ങൾ മാത്രമേ തോറ്റിട്ടുള്ളൂ. മോശം പിച്ചുകളിൽ നിരവധി മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്?” രോഹിത് ശർമ്മ പറഞ്ഞു.

“ഇത് ആദ്യമായാണ് ഞങ്ങൾ തോൽക്കുന്നത്. 12 വർഷത്തിൽ ഒരു തോൽവി ഒക്കെ അനുവദിച്ചതാണ്. 12 വർഷമായി ഞങ്ങൾ തകരുകയാണെങ്കിൽ, ഞങ്ങൾ ഒന്നും നേടുമായിരുന്നില്ല.” രോഹിത് ശർമ്മ.

കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇത് സംഭവിച്ചു, ഞങ്ങൾ തുടർച്ചയായി 18 പരമ്പരകൾ സ്വന്തം തട്ടകത്തിൽ വിജയിച്ചു, അതിനർത്ഥം ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ശരിയായി ചെയ്തു… ബാറ്റിൽ ഇവിടെ നല്ല പ്രകടനം കാഴ്ചവെച്ചില്ല,” – രോഹിത് പറഞ്ഞു.

Exit mobile version