
സാന്ഡ്പേപ്പര് ഗേറ്റ് വിവാദത്തിലെ കുറ്റക്കാരെ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തെ വിലക്കെന്ന് സൂചന. താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് മുറവിളി ഓസ്ട്രേലിയയിലെയും പുറത്തെയും ക്രിക്കറ്റ് പ്രേമികള്‍ ഉയര്‍ത്തുമ്പോളും ഓസ്ട്രേലിയന്‍ ബോര്‍ഡിന്റെ അന്വേഷണത്തിനു ശേഷം 12 മാസത്തെ വിലക്കാവും താരങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്ത. എന്നാല്‍ ഓസ്ട്രേലിയന്‍ കായിക സമൂഹം താരങ്ങള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെടുമ്പോളും ആജീവനാന്ത വിലക്കെന്ന ശിക്ഷ നടപടിയോട് ചില മുന്‍ താരങ്ങള്‍ക്കും വലിയ പ്രിയമില്ല.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും ക്രിക്കറ്റര്‍മാര്‍ ഏറെ ആത്മവിശ്വാസത്തോടെ അണിയുന്ന ബാഗി ഗ്രീനിനും ഇവരുടെ നടപടി നാണക്കേടാണ് വരുത്തിവെച്ചിരിക്കുന്നതെന്നതില് തര്‍ക്കമില്ലെന്നിരിക്കെ കൂടുതല്‍ കടുത്ത ശിക്ഷാനടപടികള്‍ ആവശ്യമാണെന്നാണ് ഓസ്ട്രേലിയന്‍ കായിക സമൂഹത്തിന്റെ ആവശ്യം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial