100 ടെസ്റ്റ് വിക്കറ്റ് വേഗത്തില്‍ നേടുന്ന ശ്രീലങ്കന്‍ താരമായി ദില്‍രുവന്‍ പെരേര

- Advertisement -

ശ്രീലങ്കയ്ക്കായി ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുന്ന താരമായി ദില്‍രുവന്‍ പെരേര. ഇന്ന് ഫിറോസ് ഷാ കോട്‍ലയില്‍ ശിഖര്‍ ധവാനെ പുറത്താക്കിയാണ് ഈ നേട്ടം ദില്‍രുവന്‍ സ്വന്തമാക്കിയത്. 25 ടെസ്റ്റില്‍ നിന്നാണ് ദില്‍രുവന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുത്തയ്യ മുരളീധരന്‍ 27 ടെസ്റ്റില്‍ നേടിയ 100 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡാണ് ദില്‍രുവന്‍ തിരുത്തിയത്. രംഗന ഹെരാത്ത് 29 മത്സരങ്ങളില്‍ നിന്നും മലിംഗ് 30 മത്സരങ്ങളില്‍ നിന്നും ചാമിന്ദ് വാസ് 33 മത്സരങ്ങളില്‍ നിന്നുമാണ് 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഫിറോസ് ഷാ കോട്‍ല ടെസ്റ്റില്‍ ഡ്രിംഗ്സിനു പിരിയുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ നിന്ന് 51 റണ്‍സ് നേടിയിട്ടുണ്ട്. മുരളി വിജയ് 26 റണ്‍സും ചേതേശ്വര്‍ പുജാര 1 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 23 റണ്‍സ് നേടിയ ധവാനാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement