Site icon Fanport

ഷൊഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും മാന്യമായി വിരമിക്കണമെന്ന് റമീസ് രാജ

വെറ്ററൻ താരങ്ങളായ ഷൊഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും മാന്യമായി വിരമിക്കണമെന്ന് മുൻ പാകിസ്ഥാൻ റമീസ് രാജ. ഇരു താരങ്ങളും രാജ്യത്തിന് നല്ല രീതിയിൽ സേവിച്ചിട്ടുണ്ടെന്നും എന്നാൽ അവർക്ക് വിരമിക്കാൻ സമയമായെന്നും റമീസ് രാജ പറഞ്ഞു.

അവരുടെ വിരമിക്കൽ പാകിസ്ഥാന് ഗുണം ചെയ്യുമെന്നും പാകിസ്ഥാന് നിലവിൽ ഒരു പറ്റം മികച്ച താരങ്ങൾ ഉണ്ടെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിന് ശേഷം പാകിസ്ഥാൻ ടീമിൽ ഇടം ലഭിക്കാതിരുന്ന ഷൊഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള പാകിസ്ഥാൻ ടീമിൽ ഇടം നേടിയിരുന്നു.

മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാഹുൽ ഹഖിന്റെ നിർദേശ പ്രകാരമാണ് ഇരു താരങ്ങളും ടീമിൽ എത്തിയത്. ഇതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

Exit mobile version