Site icon Fanport

ക്രിക്കറ്റിൽ നിന്ന് ഹർഭജൻ സിങ് വിരമിച്ചു

ഹർഭജൻ സിംഗ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിൽ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മുൻ ഇന്ത്യൻ ഓഫ്സ്പിന്നർ വിരമിക്കൽ പ്രഖ്യാപിച്ചത്. ശരിക്കും താൻ നേരത്തെ തന്നെ വിരമിച്ചിരുന്നു എന്നും ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു എന്ന് മാത്രമാണെന്നും ഹർഭജൻ പറഞ്ഞു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള പ്രതിബദ്ധത കാരണമാണ് വിരമിക്ക പ്രഖ്യാപനം വൈകാൻ കാരണം എന്നും ഹർഭജൻ പറഞ്ഞു.

41 വയസ്സുള്ള ഹർഭജൻ 1998 മാർച്ചിൽ ബാംഗ്ലൂരിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്ക് ആയി 103 ടെസ്റ്റുകൾ കളിച്ച ഹർഭജൻ 417 വിക്കറ്റ് നേടിയിട്ടുണ്ട്. 1998 മുതൽ 2015 വരെ 236 ഏകദിനങ്ങൾ കളിച്ച ഹർഭജൻ 269 വിക്കറ്റുകളും 28 ടി20 മത്സരങ്ങൾ നിന്ന് അദ്ദേഹം 25 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Exit mobile version