1000703708

ഇന്ത്യ 462ന് ഓളൗട്ട്, ന്യൂസിലൻഡിന് ജയിക്കാൻ 107 റൺസ്

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ സന്ദർശകർ വിജയത്തിന് അരികെ. ന്യൂസിലൻഡ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ 462ന് ഓളൗട്ട് ആക്കി‌. ഇനി ന്യൂസിലൻഡിന് ജയിക്കാൻ 107 റൺസ് മതി. മഴ കാരണം ഇന്നത്തെ കളി നിർത്തിവെച്ചു. നാളെ മഴ തടസ്സമാവുകയോ അല്ലെങ്കിൽ ഇന്ത്യ ഒരു അത്ഭുത പ്രകടനം കാഴ്ചവെക്കുകയോ ചെയ്തില്ല എങ്കിൽ ന്യൂസിലൻഡ് വിജയം സ്വന്തമാക്കും.

ഇന്ന് ഇന്ത്യക്ക് ആയി സർഫറാസ് ഖാനും റിഷഭ് പന്തും നല്ല പോരാട്ടം കാഴ്ചവെച്ചു എങ്കിലും ഇരുവരുടെയും കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. സർഫറാസ് ഖാൻ 150 റൺസ് എടുത്തു. 3 സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിംഗ്സ്.

പന്ത് 99 റൺസ് എടുത്താണ് പുറത്തായത്. 105 പന്തിൽ നിന്ന് 99 എടുത്ത പന്ത് 5 സിക്സും 9 ഫോറും അടിച്ചു. 12 റൺസ് എടുത്ത രാഹുൽ, 5 റൺസ് എടുത്ത ജഡേജ എന്നിവർ നിരാശപ്പെടുത്തി.

ന്യൂസിലൻഡിനായി മാറ്റ് ഹെൻറിയും ഒരുകെയും 3 വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version