Site icon Fanport

ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ വീഴ്ത്തി

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ സന്ദർശകരായ ദക്ഷിണാഫ്രിക്കക്ക് വിജയം. കൊളംബോയിൽ വെച്ച് നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡികോക്ക് 36, ഹെൻഡ്രിക്സ് 38, മർക്രം 48 റൺസ് എന്നിവർ തിളങ്ങി. 33 പന്തിൽ 48 റൺസ് എടുത്ത മാർക്രം ആണ് മാൻ ഓഫ് ദി മാച്ച് ആയത്.

രണ്ടാമത് ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറും ബാറ്റ് ചെയ്തു എങ്കിലും ആകെ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമെ എടുത്തുള്ളൂ. ഓപ്പണർ ചാന്ദിമാൽ പുറത്താകാതെ 64 റൺസ് എടുത്തു എങ്കിലും സ്കോറിംഗ് വേഗം കൂട്ടാൻ ആയില്ല. സഹതാരങ്ങൾ ഒന്നും ചന്ദിമലിനൊപ്പം തിളങ്ങിയതുമില്ല. 14 പന്തിൽ 22 റൺസ് എടുത്ത കരുണരത്ന മാത്രമാണ് കുറച്ചെങ്കിലും കളിച്ചത്.

Exit mobile version