Site icon Fanport

അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കാൻ ഓസ്ട്രേലിയ ഒരുങ്ങുന്നു

അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് മത്സരം റദ്ദാക്കാൻ ഓസ്ട്രേലിയ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വനിതകളുടെ ക്രിക്കറ്റിന്റെ അഫ്ഗാനിസ്ഥാനിൽ പുതുതായി അധികാരത്തിൽ വന്ന താലിബാൻ സർക്കാർ പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടി കാണിച്ചാണ് ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നത്.

നവംബർ 27ന് ഓസ്ട്രേലിയയിലെ ഹോബാർട്ടിൽ വെച്ചാണ് ടെസ്റ്റ് മത്സരം നടക്കേണ്ടിയിരുന്നത്. നേരത്തെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരം നടക്കുമെന്ന് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയൻ കായിക മന്ത്രി വനിതകളുടെ ക്രിക്കറ്റിന് എതിരെയുള്ള താലിബാന്റെ നിലപാടിനെതിരെ നടപടി വേണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. നേരത്തെ അഫ്ഗാനിസ്ഥാനിൽ വനിതാ ക്രിക്കറ്റിന് അംഗീകാരം നൽകില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.

Exit mobile version