വെസ്റ്റിൻഡീസിന്റെ ഓസ്‌ട്രേലിയൻ പരമ്പര മാറ്റിവെച്ചു

Photograph: Andrew Boyers/Action Images via Reuters
- Advertisement -

ഒക്ടോബറിൽ ഓസ്‌ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള നടക്കേണ്ട ടി20 പരമ്പര മാറ്റിവെച്ചു. രണ്ടു രാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പരമ്പര മാറ്റിവെച്ചത്. ടി20 ലോകകപ്പിന് മുന്നോടിയായി മൂന്ന് ടി20 മത്സരങ്ങൾ കളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ടി20 ലോകകപ്പ് ഐ.സി.സി മാറ്റിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടി20 പരമ്പരയും മാറ്റിവെക്കുന്നത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയയുടെ ബംഗ്ളദേശിനെതിരായ ടെസ്റ്റ് പരമ്പരയും സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും മാറ്റിവച്ചിരുന്നു. കൂടാതെ ഒക്ടോബറിൽ നടക്കേണ്ട ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയും മാറ്റിവെക്കും. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Advertisement