വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം : ആരോൺ ഫിഞ്ച്

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ ലോകം കണ്ട ഏറ്റവും മികച്ച താരമാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ ഏകദിന പരമ്പരക്ക് മുൻപ് സംസാരിക്കുകയായിരുന്നു ഫിഞ്ച്.

ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് അവിസ്മരണീയമാണെന്നും താരത്തിന്റെ ബാറ്റിങ്ങിൽ പിഴവുകൾ കുറവാണെന്നും ഫിഞ്ച് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഒരുമിച്ച് കളിച്ച താരങ്ങളാണ് ആരോൺ ഫിഞ്ചും വിരാട് കോഹ്‌ലിയും.

കൂടാതെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്സവെല്ലിന്റെയും മർകസ് സ്റ്റോയ്‌നിസിന്റെയും പ്രകടനത്തെയും ഫിഞ്ച് പ്രകീർത്തിച്ചു. ടി20 ക്രിക്കറ്റിൽ മാക്സ്‌വെല്ലിന് ബൗളിംഗ് വളരെ മികച്ചതാണെന്നും താരം ഓരോ മത്സരം കഴിയുംതോറും ബൗളിങ്ങിൽ പുരോഗതി കൊണ്ടുവരുന്നുണ്ടെന്നും ഫിഞ്ച് പറഞ്ഞു.

Advertisement