മൂന്ന് വെസ്റ്റിൻഡീസ് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ

പാകിസ്ഥാൻ പര്യടത്തിന് എത്തിയ മൂന്ന് വെസ്റ്റിൻഡീസ് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ. റോസ്റ്റൻ ചേസ്, കെയ്ൽ മേയേഴ്സ്, ഷെൽഡൺ കൊട്ട്റൽ എന്നിവർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ പരിശീലക സംഘത്തിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ പര്യടനത്തിനായി കറാച്ചിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ താരങ്ങൾ എല്ലാം 10 ദിവസം ക്വറന്റൈനിൽ കഴിയണം. കോവിഡ് സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ താരങ്ങൾക്ക് കളിക്കാൻ കഴിയില്ല. പാക്കിസ്ഥാനെതിരായ പരമ്പരയിൽ വെസ്റ്റിൻഡീസ് മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് കളിക്കുക. പരമ്പരയിലെ ആദ്യ ടി20 മത്സരം നാളെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

Previous articleകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് എല്ലാ കളിയും വിജയിക്കാനുള്ള മനോഭാവം ഉണ്ടെന്ന് ഇവാൻ
Next articleകാരിക്ക്, വാഴ്ത്തപെടാതെ പോയ പോരാളി