മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്‌ലി തന്നെ ഇന്ത്യൻ ടീമിനെ നയിക്കും

Virat Kohli Test England

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി തന്നെ ഇന്ത്യൻ ടീമിനെ നയിക്കും. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. എന്നാൽ തന്റെ പരിക്ക് മാറിയെന്നും താൻ പൂർണമായും ഫിറ്റ് ആണെന്നും വിരാട് കോഹ്‌ലി പറഞ്ഞു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.

അതെ സമയം രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ മുഹമ്മദ് സിറാജ് ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ലെന്ന സൂചനയും വിരാട് കോഹ്‌ലി നൽകി. സിറാജ് മാച്ച് ഫിറ്റ് അല്ലെന്നും അതുകൊണ്ട് തന്നെ റിസ്ക് എടുക്കാൻ ടീം മാനേജ്‌മന്റ് തയ്യാറല്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്.

Previous articleസാഹചര്യം ഏതായാലും അശ്വിന് സ്പിന്‍ ഓള്‍റൗണ്ടറുടെ റോള്‍ ഏറ്റെടുക്കാനാകും – വിരാട് കോഹ്‍ലി
Next articleലിറ്റൺ ദാസിന് ശതകം, ബംഗ്ലാദേശിന് ഇന്നിംഗ്സ് തോല്‍വി