മുൻ താരങ്ങൾക്കുള്ള പെൻഷൻ ബി.സി.സി.ഐ വർദ്ധിപ്പിച്ചു

Photo: Reuters

മുൻ ഇന്ത്യൻ താരങ്ങൾക്കും അമ്പയർമാർക്കുമുള്ള പെൻഷൻ തുക വർദ്ധിപ്പിച്ച് ബി.സി.സി.ഐ. താരങ്ങൾക്ക് നൽകുന്ന മാസ പെൻഷനാണ് ബി.സി.സി.ഐ വർദ്ധിപ്പിച്ചിരിക്കുന്നത്. ജൂൺ 1 മുതൽ മുൻ കാല പ്രാബല്യത്തോടെ ഇത് നടപ്പിൽ വരുത്തും. മുൻ താരങ്ങളുടെ സാമ്പത്തിക ക്ഷേമം നോക്കേണ്ടത് ബി.സി.സി.ഐയുടെ കടമയാണെന്നും അവരുടെ കരിയർ അവസാനിച്ചാൽ അവരെ സംരക്ഷിക്കേണ്ട ചുമതല ബി.സി.സി.ഐക്ക് ഉണ്ടെന്നും ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പറഞ്ഞു.

ബി.സി.സി.ഐയുടെ ഉയർച്ചയിൽ അമ്പയർമാരുടെ പങ്കിനെയും സൗരവ് ഗാംഗുലി പ്രകീർത്തിച്ചു. അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോവുന്നവരാണ് അമ്പയമാർ എന്നും ഗാംഗുലി പറഞ്ഞു. ഏകദേശം 900ത്തോളം പേർക്ക് ബി.സി.സി.ഐ പെൻഷൻ വർദ്ധിപ്പിച്ചത് ഉപകാരപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ 75% പേർക്കും 100% വേതന വർദ്ധനവ് ഉണ്ടാവുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

Previous articleഫലസ്ഥീന്റെ വിജയം സഹായമായി, ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ചു
Next articleചെന്നൈയിന് പുതിയ പരിശീലകൻ