ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിംഗ് ഉപദേശകൻ

- Advertisement -

ശ്രീലങ്കൻ പര്യടനത്തിനായി പുതിയ ബാറ്റിംഗ് ഉപദേശകനെ പ്രഖ്യാപിച്ച് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ്. മുൻ ന്യൂസിലാൻഡ് താരം ക്രെയ്ഗ് മാക്മില്ലൻ ആണ് ബംഗ്ളദേശ് ടീമിന്റെ പുതിയ ബാറ്റിംഗ് ഉപദേശകൻ. നേരത്തെ ദക്ഷിണാഫ്രിക്കൻ താരം നീൽ മെക്കൻസി വ്യക്തിഗത കാരങ്ങളാൽ ഉപദേശക സ്ഥാനത്ത് നിന്ന് രാജിവെച്ചതിനെ തുടർന്നാണ് പുതിയ ബാറ്റിംഗ് ഉപദേശകനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

നേരത്തെ 2014 മുതൽ 2019 വരെ ന്യൂസിലാൻഡ് ടീമിന്റെ ബാറ്റിംഗ്, ഫീൽഡിങ് പരിശീലകനായും ക്രെയ്ഗ് മാക്മില്ലൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സംഘത്തിലും ക്രെയ്ഗ് മാക്മില്ലൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ വരുന്ന ഒക്ടോബർ- നവംബർ മാസത്തിൽ ശ്രീലങ്കയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുന്നത്.

Advertisement