നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി സുനിൽ ഗാവസ്‌കർ

മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യൻ താരങ്ങൾ സൗരവ് ഗാംഗുലി ക്യാപ്റ്റനാവുന്നതിന് മുൻപ് ദുർബലയിരുന്നു എന്ന പ്രതികരണത്തിനെതിരെയാണ് ശക്തമായ മറുപടിയുമായി ഗാവസ്‌കർ രംഗത്തെത്തിയത്.

ഇന്ത്യൻ താരങ്ങൾക്ക് നല്ല സ്വഭാവം ഉള്ളത് ബലഹീനതയായി കണക്കാക്കരുതെന്നും 1970കളിലെയും 1980കളിലെയും ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് നാസർ ഹുസൈന് ഒന്നും അറിയില്ലെന്നും ഗാവസ്‌കർ പറഞ്ഞു. നിങ്ങൾ നല്ലവരാണെങ്കിൽ ദുർബലരാണെന്ന മിഥ്യ ധാരണയാണ് നാസർ ഹുസൈന് എന്നും ഗാവസ്‌കർ പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ എന്നിവരെല്ലാം ശക്തരായിരുന്നില്ലെന്നാണോ നാസർ ഹുസൈൻ കരുതുന്നതെന്നും സുനിൽ ഗാവസ്‌കർ ചോദിച്ചു.

നേരത്തെ ഇന്ത്യൻ താരങ്ങൾ എത്തി ടീമിലെ താരങ്ങളെ നോക്കി ഗുഡ് മോർണിംഗ് പറയുന്നതും ചിരിക്കുന്നതും ഇന്ത്യൻ ടീം ദുർബലമായതുകൊണ്ടാണെന്ന് നാസർ ഹുസൈൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയിൽ ഗാവസ്‌കർ വിമർശിച്ചത്.

Previous articleലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി
Next articleറോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ