ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുക ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി: ഗില്‍ക്രിസ്റ്റ്

എംഎസ് ധോണി ക്രിക്കറ്റ് മതിയാക്കുമ്പോള്‍ പകരം ആ സ്ഥാനത്തേക്ക് ഒരു താരത്തെ കണ്ടെത്തുക എന്നതാവും ഇന്ത്യ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ മുന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. ഷെയിന്‍ വോണ്‍ കളി മതിയാക്കിയപ്പോള്‍ വലിയൊരു വിടവാണ് ടീമിലുണ്ടായത്. ഇപ്പോളും ടീമിനു ആ വിടവ് നികത്തുവാന്‍ സാധിച്ചിട്ടില്ല.

സമാനമായ സ്ഥിതിയാണ് ഇന്ത്യയുടെ “ബിഗ് 4” താരങ്ങള്‍ വിട വാങ്ങിയപ്പോളും സംഭവിച്ചത്. ആ വിടവുകള്‍ നികത്തുവാന്‍ ടീമിനു അസാധ്യമാണ്. അത് പോലെ തന്നെയാണ് എംഎസ് ധോണിയുടെ കാര്യം. കീപ്പിംഗ്-ബാറ്റ്സ്മാന്‍ പൊസിഷനില്‍ പകരം വയ്ക്കാനാകാത്ത താരമാണ് ധോണി. ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ താരത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താനാകൂ.

Previous articleഗോളടിയിൽ സിദാനെ മറികടന്ന് ജിറൂദ്
Next articleപാക്കിസ്ഥാന്‍ സ്പിന്‍ ഇതിഹാസത്തിന്റെ മകന്‍ ബിഗ് ബാഷിലേക്ക്