കനത്ത സുരക്ഷയിൽ ബംഗ്ളദേശ് ടീം ശ്രീലങ്കയിൽ

കനത്ത സുരക്ഷ ഒരുക്കി ബംഗ്ളദേശ് ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ എത്തി. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം രാജ്യത്ത് എത്തുന്ന ആദ്യ വിദേശ ടീം ആണ് ബംഗ്ളദേശ്. ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ബംഗ്ളദേശ് കളിക്കുക. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ജൂലൈ 26, 28, 31 തിയ്യതികളിലാണ് ഏകദിന മത്സരം നടക്കുക.

നേരത്തെ കഴിഞ്ഞ ഏപ്രിൽ 21ന് രാജ്യത്ത് നടന്ന തീവ്രവാദി ആക്രമണത്തിൽ 250ൽ പരം ആൾക്കാർ കൊല്ലപ്പെട്ടിരുന്നു.  ബംഗ്ളദേശിന് പുറമെ അടുത്ത മാസം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമും പര്യടനത്തിനായി ശ്രീലങ്ക സന്ദര്ശിക്കുന്നുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ന്യൂസിലാൻഡ് കളിക്കുക.

ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് മത്സരം. ഓഗസ്റ്റ് 22ന് രണ്ടാം ടെസ്റ്റും ഓഗസ്റ്റ് 31, സെപ്റ്റംബർ 2. 6 തിയ്യതികളിൽ ടി20 മത്സരവും നടക്കും.