ഓസ്‌ട്രേലിയൻ സ്‌കോർ കുതിക്കുന്നു, ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയക്ക് 194 റൺസ് ലീഡ്

- Advertisement -

മൂന്നാം ടെസ്റ്റിലും തോൽവി മുന്നിൽ കണ്ട് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ ചെറിയ കൂട്ടുകെട്ടുകളുമായി പതുക്കെ മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടുകയാണ് ഓസ്‌ട്രേലിയ ഇപ്പോൾ. രണ്ടാം ഇന്നിങ്സിൽ സ്‌കോർ 10 ൽ എത്തി നിൽക്കെ റൺസ് ഒന്നും എടുക്കാത്ത വാർണറെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ബ്രോഡ് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. എന്നാൽ ചേർത്ത് നിന്നു ഹാരിസും ക്വാജയും. എന്നാൽ ബോളിങ് മാറ്റവുമായി വന്ന ലീച്ച് 19 റൺസ് എടുത്ത ഹാരീസിന്റെ കുറ്റി തെറുപ്പിച്ച് ഈ ചെറുത്ത് നിൽപ്പിന് അന്ത്യം കുറിച്ചു.

അതിനിടയിൽ നല്ല തുടക്കം ലഭിച്ച 23 റൺസ് നേടിയ ക്വാജയെ രണ്ടാം സ്ലിപ്പിൽ റോയിയുടെ കയ്യിൽ എത്തിച്ച വോക്‌സ് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റ് വീഴ്ത്തി. എന്നാൽ തുടർന്ന് വന്ന ട്രാവിസ് ഹെഡിനെ കൂട്ട് പിടിച്ച് ചെറുത്ത് നിന്ന മാര്‍നസ് ലാബൂഷാനെ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം സെക്ഷൻ അവസാനിപ്പിച്ചു. ചായക്ക് പിരിയുമ്പോൾ 82-3 എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ ഇപ്പോൾ, 194 റൺസ് രണ്ടാം ഇന്നിങ്‌സ് ലീഡ്. ഇനി ഈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ രക്ഷിക്കാൻ മഴക്ക് മാത്രമേ ആവൂ എന്ന അവസ്ഥയാണ് നിലവിൽ.

 

Advertisement