ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ സാമ്പത്തിക പ്രതിസന്ധി, സി.ഇ.ഓ പുറത്തേക്കെന്ന് സൂചനകൾ

- Advertisement -

കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സി.ഇ.ഓ കെവിൻ റോബർട്സ് പുറത്തേക്കെന്ന് സൂചന. പകരം ഒരു താത്കാലിക സി.ഇ.ഓയെ നിയമിക്കാനുള്ള ശ്രമങ്ങൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തുടങ്ങിയതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ 200 തൊഴിലാളികളെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പിരിച്ചുവിട്ടിരുന്നു. കൊറോണ വൈറസ് ബാധയുടെ സമയത്ത് കെവിൻ റോബർട്സിന്റെ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതാണ് സി.ഇ.ഓയെ മാറ്റാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിക്കാൻ കാരണം. 2018ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് പഴയ സി.ഇ.ഓ ജെയിംസ് സതർലാൻഡിനെ മാറ്റി കെവിൻ റോബെർട്സ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ സി.ഇ.ഓ ആയത്.

Advertisement